
ഇന്ത്യയുടെ 28 സംസ്ഥാനങ്ങളിൽ ഒരു സംസ്ഥാനമാണ്, കേരളം. കേരളം രാജ്യത്തിൻറെ തെക്കുപടിഞ്ഞാറേ അറ്റത്തുള്ള ഒരു ചെറിയ സംസ്ഥാനമാണ്. വടക്കൻ അക്ഷാംശം 8° 17′ 30″ നും 12° 47’40” നുമിടയ്ക്കും കിഴക്കൻ രേഖാംശം 74° 27’47” നും 77° 37’12” നുമിടയ്ക്കുമായി ഈ സംസ്ഥാനം സ്ഥിതിചെയ്യുന്നു. തെക്കും കിഴക്കും തമിഴ്നാട്, വടക്കു കർണാടകം എന്നീ സംസ്ഥാനങ്ങളും പടിഞ്ഞാറ് അറബിക്കടലുമാണ്. പതിനൊന്നുമുതൽ 121 കിലോമീറ്റർവരെ വീതിയും 580 കിലോമീറ്റർ നീളവുമുള്ള കേരളത്തിന്റെ അതിർത്തികൾ. മലയാളഭാഷ സംസാരിക്കുന്ന ജനങ്ങൾ താമസിക്കുന്ന (ഇന്നത്തെ തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയും, തെങ്കാശിജില്ലയിലെ ചെങ്കോട്ടത്താലൂക്കിൻറെ കിഴക്കേഭാഗവുമൊഴികെ) തിരുവിതാംകൂർ, പണ്ടത്തെ കൊച്ചി, പഴയ മദിരാശി സംസ്ഥാനത്തിലെ ഗൂഡല്ലൂർ താലുക്ക്, കുന്ദ താലൂക്ക്, ടോപ് സ്ലിപ്, ആനക്കെട്ടിക്കു കിഴക്കുള്ള അട്ടപ്പാടിവനങ്ങൾ (ഇപ്പോൾ നീലഗിരി ജില്ല, കോയമ്പത്തൂർ ജില്ലയുടെ ഭാഗങ്ങൾ) ഒഴികെയുള്ള മലബാർ ജില്ല,[4] അതേ സംസ്ഥാനത്തിലെ ദക്ഷിണ കന്നഡ ജില്ലയിലെ തുളുനാട് ഉൾപ്പെടുന്ന കാസറഗോഡ് താലൂക്ക് (ഇപ്പോൾ കാസറഗോഡ് ജില്ല) എന്നീ പ്രദേശങ്ങൾ ചേർത്ത്, 1956-ലാണ് ഭാഷാടിസ്ഥാനത്തിൽ കേരളസംസ്ഥാനം രൂപവത്കരിച്ചത്.വൈവിദ്ധ്യമേറിയ ഭൂപ്രകൃതിയാൽ സമ്പന്നമായ ഇവിടം, ലോകത്തിലെ സന്ദർശനം നടത്തേണ്ട അമ്പതുസ്ഥലങ്ങളുടെ പട്ടികയിൽ നാഷണൽ ജിയോഗ്രാഫിക് ട്രാവലർ മാഗസിൻ ഉൾപ്പെടുത്തിയിട്ടുണ്ട്. ദൈവത്തിന്റെ സ്വന്തം നാട് എന്നാണ് കേരളം അറിയപ്പെടുന്നത്.[ക][5] മലയാളം പ്രധാനഭാഷയായി സംസാരിക്കുന്ന കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരമാണ്. മറ്റു പ്രധാനനഗരങ്ങൾ കൊച്ചി (വാണിജ്യ തലസ്ഥാനം), കോഴിക്കോട്, കൊല്ലം, തൃശ്ശൂർ, കണ്ണൂർ, കോട്ടയം എന്നിവയാണ്. കളരിപ്പയറ്റ്, കഥകളി, പടയണി, ആയുർവേദം, തെയ്യം മാപ്പിളപാട്ട് തുടങ്ങിയവ കേരളത്തിന്റെ പുകഴേറ്റുന്നു. സുഗന്ധവ്യഞ്ജനങ്ങൾക്കും കേരളം പ്രശസ്തമാണ്. വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്ന മലയാളികൾ കേരളത്തിന്റെ സമ്പദ്വ്യവസ്ഥയിൽ പ്രധാനഘടകമാണ്.
ദൈവത്തിന്റെ സ്വന്തം നാട് എന്നാണ് കേരളം അറിയപ്പെടുന്നത്.[ക][5] മലയാളം പ്രധാനഭാഷയായി സംസാരിക്കുന്ന കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരമാണ്. മറ്റു പ്രധാനനഗരങ്ങൾ കൊച്ചി (വാണിജ്യ തലസ്ഥാനം), കോഴിക്കോട്, കൊല്ലം, തൃശ്ശൂർ, കണ്ണൂർ, കോട്ടയം എന്നിവയാണ്. കളരിപ്പയറ്റ്, കഥകളി, പടയണി, ആയുർവേദം, തെയ്യം മാപ്പിളപാട്ട് തുടങ്ങിയവ കേരളത്തിന്റെ പുകഴേറ്റുന്നു. സുഗന്ധവ്യഞ്ജനങ്ങൾക്കും കേരളം പ്രശസ്തമാണ്. വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്ന മലയാളികൾ കേരളത്തിന്റെ സമ്പദ്വ്യവസ്ഥയിൽ പ്രധാനഘടകമാണ്.