മത വൈജ്ഞാനിക സേവന രംഗത്ത് അഞ്ച് പതിറ്റാണ്ട് പിന്നിട്ട വലിയോറ ജാമിഅ ദാറുൽ മആരിഫ് ” കയർ ” എന്ന പ്രമേയത്തിൽ കാമ്പസ് കലാമേള Zeitgeist ന് തുടക്കമായി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ 3 ടീമുകളിലായി 4 വിഭാഗങ്ങളിൽ 120 മത്സരങ്ങളിൽ 150 ൽ പരം വിദ്യാർത്ഥികൾ പങ്കെടുക്കും.
ചൊവ്വ വൈകുന്നേരം 7 മണിക്ക് നടന്ന ഉദ്ഘാടന പരിപാടിയിൽ ഉസ്താദ് OK അബ്ദുൽ ഖാദർ ബാഖവിയുടെ അധ്യക്ഷതയിൽ സ്ഥാപന മുദരിസ് OK മൂസാൻ കുട്ടി മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ PK അസ്‌ലു മുഖ്യാതിഥിയായി പങ്കെടുത്തു.SYS മലപ്പുറം വെസ്റ്റ് ജില്ല സെക്രട്ടറി CKM ഫാറൂഖ് മാസ്റ്റർ സന്ദേശ പ്രഭാഷണം നടത്തി. AK നസീർ , PH ഫൈസൽ, ഹംസ മാസ്റ്റർ എന്നിവർ സംബന്ധിച്ചു.