
Moosan kutty Musliyar Oorakam
ഓടക്കൽ തറവാട്ടിലെ പ്രമുഖ പണ്ഡിതനാണ് ഖാസി മൂസാൻകുട്ടി മുസ്‌ലിയാർ.അലിഹസൻകുട്ടി മുസ്‌ലിയാരുടെ മകനായി
1937-ൽ ജനിച്ചു. പ്രാഥമിക പഠനത്തിന് ശേഷം
പിതൃസഹോദരൻ ഓടക്കൽ_അബ്‌ദുർറഹ്‌മാൻ_ മുസ്‌ലിയാർ, പാണക്കാട് സയ്യിദ്_അബ്‌ദുൽഖഹ്‌ഹാർ ശിഹാബ് തങ്ങൾ , ശൈഖുൽ മആരിഫ് ഓ.കെ.എം ബാപ്പു മുസ്‌ലിയാർ , സഹോദരനും വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്ത് മുദരിസായിരുന്ന ഓ_കെ_അബ്‌ദുർറഹ്‌മാൻ_ഹസ്രത്ത്,ബഹ്റുൽ ഉലൂം ഓ. കെ. ഉസ്‌താദ് തുടങ്ങിയ പ്രഗത്ഭ പണ്ഡിതന്മാരിൽ നിന്ന് പഠനം നടത്തിയ ശേഷം
വെല്ലൂർ ബാഖിയാത്തിൽ നിന്ന് മുഖ്തസ്വർ, മുത്ഥവ്വൽ എന്നീ കോഴ്‌സുകളിലായി മൂന്നു വർഷത്തെ ഉപരിപഠനം നടത്തി. പ്രിൻസിപ്പാളായിരുന്ന ശൈഖ് അബൂബകർ ഹസ്രത്ത് (ഉത്തമപാളയം), ശൈഖ് ഹസൻ ഹസ്രത്ത്, ശൈഖ് മുസ്‌തഫാ ആലിം സ്വാഹിബ്, പട്ടേൽ അബ്‌ദുൽവഹ്ഹാബ് ഹസ്രത്ത്, ഓ. കെ. അബ്‌ദുർറഹ്‌മാൻ ഹസ്രത്ത് (റഹിമഹുമുല്ലാഹ്) തുടങ്ങിയവരായിരുന്നു ഉസ്താദുമാർ.
1963 ൽ ബാഖവി ബിരുദം നേടി വൈജ്ഞാനിക സാംസ്കാരിക സേവന ഗോദയിൽ നിറ സാന്നിധ്യമായി.
Education
പാണക്കാട് സയ്യിദ് പി. എം. എസ്. എ പൂക്കോയ തങ്ങളുടെ സഹോദര പുത്രനും പ്രമുഖ പണ്ഡിതനുമായിരുന്ന അബ്ദു സത്താർ കോയഞ്ഞികോയ തങ്ങൾ, കോട്ടുമല കുഞ്ഞബ്ദുല്ല മുസ്‌ലിയാർ,ശൈഖുനാ പി.കെ.പി. അബ്‌ദുസ്സലാം മുസ്‌ലിയാർ,
ശൈഖുനാ കാന്തപുരം അബൂബകർ മുസ്‌ലിയാർ, ക്ലാരി മഹ്മൂദ് മുസ്‌ലിയാർ, കാപ്പ് ഉമ്മർ മുസ്‌ലിയാർ,പി കുഞ്ഞാണി മുസ്‌ലിയാർ, കാട്ടുപ്പരുത്തി കുഞ്ഞാലൻ കുട്ടി മുസ്‌ലിയാർ തുടങ്ങി കേരളം കണ്ട പ്രശസ്തരായ പല ഉലമാക്കളും മൂസാൻ കുട്ടി ഉസ്താദിൻ്റെ സഹപാഠികളാണ്. തൻ്റെ പ്രധാന സഹപാഠിയും ശിഷ്യനുമാണ് സൂഫിവര്യനായ തൃപ്പനച്ചി ഉസ്താദ്.
മർഹൂം പറപ്പൂർ സി.എച്ച് ബാപ്പുട്ടി മുസ്‌ലിയാർ , ഒഴുകൂർ മുഹമ്മദ് മുസ്‌ലിയാർ, ഓ.കെ. അബ്‌ദുൽഹകീം മുസ്‌ലിയാർ (ഓ.കെ ഉസ്താദിൻ്റെ മകൻ)
ഉൾപ്പെടെ പ്രഗത്ഭരായ നിരവധി ശിഷ്യന്മാരുണ്ട് ഉസ്താദിന്.
പറപ്പൂർ വടക്കുംമുറിയിൽ ഒരു വർഷം ദർസ് നടത്തി. തുടർന്ന് നെടിയിരുപ്പ്-മുസ്‌ലിയാരങ്ങാടിയിൽ അമ്പത് വർഷത്തോളം ദർസ് മേഖലയിൽ സേവനം ചെയ്തു. നിലവിൽ വലിയോറ ദാറുൽമആരിഫിൽ അധ്യാപനം നടത്തി വരുന്നുണ്ട്
ഓടക്കൽ തറവാട്ടിലെ ഇപ്പോഴത്തെ കാരണവരായ മൂസാൻകുട്ടി ഉസ്‌താദ് നിലവിൽ ഒതുക്കുങ്ങൽ ജാമിഅഃ ഇഹ്യാഉസ്സുന്ന പ്രസിഡണ്ട്, ഓ.കെ.എം നഗർ നസീമുൽ ഹുദാ ഹയർ സെക്കൻഡറി മദ്രസ പ്രസിഡൻ്റ്,
ഊരകം, മുസ്‌ലിയാരങ്ങാടി, മറ്റത്തൂർ, പുളിക്കപ്പറമ്പ്, നെല്ലിപ്പറമ്പ്, പറപ്പൂർ, മമ്പീതി, പുത്തൻ പീടിക തുടങ്ങി പന്ത്രണ്ടു മഹല്ലുകളിലെ ഖാസി തുടങ്ങി നിരവധി സ്ഥാനങ്ങൾ അലങ്കരിക്കുന്നുണ്ട്. വലിയോറ ദാറുൽ മആരിഫ് സീനിയർ മുദരിസായി ഉസ്താദിൻ്റെ സേവനം തുടരുന്നു