Register Now!

    ഓ.കെ അബ്ദുൽ ഖാദർ ബാഖവി
    Priciple
    Jamia Darul Marif, Valiyora , Malappuram,Kerala

    സ്ഥാപനത്തിന്റെ ജീവനാഡിയും പ്രിൻസിപ്പലും ആയിരുന്ന ബാപ്പു മുസ്ലിയാരുടെ പുത്രനാണ് ഒ. കെ അബ്ദുൽ ഖാദിർ ബാഖവി.

    1997 ബാപ്പു ഉസ്താദിന്റെ വിയോഗത്തോടെ ദാറുൽ മആരിഫിന്റെ പ്രിൻസിപ്പലായി സേവനം ചെയ്ത് വരുന്ന ഉസ്താദവറുകൾ വെല്ലൂർ ബാഖിയാത്തി നിന്ന് എട്ടോളം വർഷത്തെ മതപഠനം പൂർത്തിയാക്കി മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് അഫ്സൽ ഉലമ ബിരുദം നേടിയിട്ടുണ്ട് .

    തമിഴ്,അറബി,ഹിന്ദി ഭാഷകൾ അനായാസേന കൈകാര്യം ചെയ്യുന്ന ബഹുഭാഷാ പണ്ഡിതനും കൂടെയാണ് ഉസ്താദ്‌.

    ഉറുദു ഭാഷ ലോകത്തിന്റെ അവാന്തര വിഭാഗങ്ങളുടെ ഗ്രന്ഥങ്ങൾ അധികവും ഉറുദു ഭാഷയായതിനാൽ പണ്ഡിതന്മാർ ഉർദുവിൽ പരിജ്ഞാനം നേടേണ്ടത് അത്യന്താപേക്ഷിതമാണെന്ന് പക്ഷക്കാരനാണ് ഉസ്താദ്.

    നിരവധി മഹല്ലുകളുടെ ഖാസിയാണ് ഉസ്താദവറുകൾ.ബിരുദ വിദ്യാർത്ഥികൾക്ക് സ്വഹീഹുൽ ബുഖാരി ദറസിന് നേതൃത്വം നൽകുന്ന ഉസ്താദവറുകൾ പിതാവിന്റെ പാതയിലൂടെ സ്ഥാപനത്തെ പുരോഗതിയിലേക്ക് നയിക്കാൻ സദാ കർമ്മനിരതനാണ്.