പതിനാലാം നൂറ്റാണ്ടിലെ പ്രശസ്ത പണ്ഡിതനായിരുന്ന അഹ്മദ് ശഅറാനിയുടെ പരമ്പരയിൽപെട്ട കെ. എം അബ്ദുൽ ബഷീർ ബാഖവി ഉസ്താദ്
പ്രാഥമിക പഠനങ്ങൾക്ക് ശേഷം തന്റെ പിതാമഹനായ ശഅറാനി ഉസ്താദിൽ നിന്ന് ദർസ് പഠനം ആരംഭിച്ചു.
തുടർന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമയിലെ മുൻ മുശാവറ അംഗവും പ്രസിദ്ധ പണ്ഡിതനുമായിരുന്ന പി. കെ. പി അബ്ദുസ്സലാം മുസ്ലിയാരുടെ അടുക്കൽ നിന്നും ദർസ് പഠനം പൂർത്തീകരിച്ചു. ശേഷം, തെന്നിന്ധ്യയിലെ ഉന്നത കലാലയമായ വെല്ലൂർ ബാഖിയാത്തുസ്സ്വാലിഹാത്തിൽ നിന്നും ബാഖവി ബിരുദം കരസ്തമാക്കി ദർസീ മേഖലയിൽ സേവനം തുടർന്നുകൊണ്ടിരുന്നു.
2010 ൽ സ്ഥാപനത്തിന്റെ കാര്യ ദർശിയായിരുന്ന ഒ. കെ. ബാവ മുസ്ലിയാരുടെ നിര്യാണ ശേഷം വലിയോറ ദാറുൽ മആരിഫിൽ സീനിയർ മദരിസായി ഉസ്താദവറുകൾ സേവനം തുടരുന്നു