ശരീഅത്ത് കോളേജ്
ഇസ്ലാമിക വൈജ്ഞാനിക പ്രബോധന രംഗം സജീവമാക്കുന്നതിലും കാലികമായ വെല്ലുവിളികാളൻ പ്രതികരിക്കുന്നതിനും പ്രാപ്തതാരായ പണ്ഡിത നിരയെ സമുദായത്തിന് സമർപ്പിക്കുക്കയാണ് കോളേജിന്റെ ലക്ഷ്യം. ഇതിനായി വർഷം തോറും സൗജന ഭക്ഷണ-താമസ സൗകര്യങ്ങൾ നൽകി പ്രഗത്ഭരായ വിദ്യാർത്ഥി കൾക്ക് പ്രതേക പാഠ്യപദ്ധതിയനുസരിച്ച് കേരളത്തിലെ പ്രഗത്ഭ രായ പണ്ഡിതന്മാരുടെ ശിക്ഷണത്തിൽ മികച്ച പരിശീലനത്തിലൂടെ സൈനി ബിരുദം നൽകി വരുന്നു. സമൂഹത്തിൻ്റെ വിവിധ തലങ്ങളിൽ കർമ്മ നിരതരായ നിസ്വാർത്ഥരായ നിരവധി സൈനി പണ്ഡിതന്മാരെ ഇതിനോടകം സമൂഹത്തിന് സമർപ്പിച്ചിട്ടുണ്ട്.
ദഅവാ കോളേജ്
വൈജ്ഞാനിക സാങ്കേതിക രംഗങ്ങളിൽ ലോകം ദൈനംദിനം പുരോഗമനത്തിൻ്റെ പാതയിലാണ്. അതിൻ്റെ മറവിൽ പുത്തൻ മാധ്യമങ്ങളുപയോഗിച്ചും മറ്റും വിശുദ്ധ ഇസ്ലാമിന്റെ പ്ര്യത്യശാസ്ത്രപരമായ വളർച്ചക്ക് വിഘ്നം സൃഷിക്കാനും അതിൻ്റെ സുന്ദരമായ ചിന്താധാരയെ വികലമാക്കാനുമുള്ള ശത്രുക്കളുടെ കുത്സിത ശ്രമങ്ങളെ പ്രതിരോധിക്കാനും ഇസ്ലാമിന്റെ മഹിതമായ മൂല്യങ്ങളെ സംരക്ഷിക്കാനും സമൂഹത്തിന് പകർന്ന് നൽകാനും പ്രാപ്തരായ പണ്ഡിതരെ വാർത്തെടുക്കാനായി സ്ഥാപിതമായതാണ് ദാറുൽ മആരിഫ് ദഅവാ കോളേജ്. എട്ടാം ക്ലാസ്സ് ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നൽകി ഇസ്ലാമിക പഠനത്തോടൊപ്പം മികച്ച ഭൗതിക വിദ്യാഭാസവും സമന്വയിപ്പിച്ച പ്രത്യേക പാഠ്യ പദ്ധതിയിലൂടെ എട്ട് വർഷം കൊണ്ട് സൈനി ബിരുദവും അംഗീകൃത യൂണിവേഴ്സിറ്റി ബിരുദവും നൽകി യുവ പണ്ഡിതരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കുന്നു.
