വൈജ്ഞനിക വിപ്ലവത്തിന്റെ അൻപത് ആണ്ടുകൾ പിന്നിട്ടിരിക്കുകയാണ് വലിയോറ ദാറുൽ മആരിഫ്. പുരാതന മു സ്ലിം പ്രവിശ്യയായ മലബാറിൽ, പ്രവാചകൻ (സ) യുടെ കാലത്ത് തന്നെ ഇസ്ലാമിന്റെ വെള്ളി വെളിച്ചം കടന്ന് വിന്നിട്ടുണ്ട്.
ഇസ്ലാമിക പ്രചരണത്തോടൊപ്പം മതപഠനത്തിനുള്ള സൗക ര്യങ്ങളും മലബാറിൽ ഹിജ്റയുടെ ആദ്യ കാലത്ത് തന്നെ ആരംഭിച്ചു. പള്ളി ദർസുകളായിരുന്നു കളായിരുന്നു മത വിദ്യാഭ്യാസത്തിന്റെ കേന്ദ്രങ്ങൾ. മദീനയിലെ വിശുദ്ധമായ മസ്ജിദുന്നബവിയിൽ റസൂൽ തിരുമേനി(സ) ഉദ്ഘാടനം നിർവഹിച്ച ദർസ് മാതൃകകൾ മലബാറിലെ പള്ളികളിലും വ്യാപകമായി, അത്തര ത്തിലുള്ള ഒരു പള്ളി ദർസാണ് വലിയോറ ദാറുൽ മആരിഫിൻ്റെ മാതൃ സ്ഥാപനം.
മലപ്പുറം ജില്ലയിൽ തിരൂരങ്ങാടി താലൂക്കിലെ വേങ്ങര പഞ്ചായത്തിൽ കടലുണ്ടി പുഴയുടെ തീരത്ത് മുസ്ലിംകൾ തിങ്ങി താമസിക്കുന്ന പ്രദേശമാണ് വലിയോറ. ഖുതുബുസ്സമാൻ മമ്പുറം തങ്ങളുടെ നിർദ്ദേശ പ്രകാരം അഞ്ചുകണ്ടൻ ഉസ്മാൻ ഹാജിയാണ് വലിയോറയിലെ ആദ്യ ജുമാമസ്ജിദായ പുത്തനങ്ങാടി പള്ളി പണി കഴിപ്പിച്ചത്. പുരാത നകാലം മുതൽ തന്നെ പുത്തനങ്ങാടി പള്ളിയിൽ ഉന്നത നിലവാരമുളള ദർസ് നടന്ന് വന്നിരുന്നു.
1962 ഫെബ്രുവരിയിൽ പുത്തനങ്ങാടി പള്ളിയിലെ മുദരിസായി പ്രസ്തുത പള്ളിയിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ ശൈഖുൽ മആരിഫ് മർഹൂം ഒ. കെ.എം. ബാപ്പു മുസ്ലി യാർ ചാർജെടുത്തു. വലിയോറയുടെ പേരും പ്രശസ്തിയും ലോക ത്തോളം ഉയർത്തിയ വൈജ്ഞാനി ക വിസ്ഫോടനത്തിന് തുടക്കമായിരുന്നു ഇത്.
ശൈഖുനാ ദർസ് നടത്തിക്കൊണ്ടിരിക്കെ, എഴുപതുകളുടെ ആദ്യത്തിൽ ദർസ് വികസനത്തെ കുറിച്ചുള്ള ചിന്ത മഹാനരുടെ മനസ്സിൽ ഉടലെടുത്തു. 1974 ഓഗസ്റ്റ് 27-ാം തിയ്യതി വലിയോറ പുത്തനങ്ങാടി ജുമാമസ്ജിദ് ഭരണ സമിതിയുടെ യോഗത്തിൽ വെച്ച് പ്രസ്തുത ദർസ് ഒരു അറബിക് കോളേജായി ഉയർത്താൻ തീരുമാനിക്കുകയും, അതിൻ്റെ സാധ്യതകളെക്കുറിച്ച് ആരായാനും പ്രവർത്തനങ്ങൾ യുക്താനുസരണം കൈകാര്യം ചെയ്യാനും ശൈഖുനായെ യോഗം ചുമതലപ്പെടുത്തുകയും ചെയ്തു.
1974 നവംബർ 9-ന് ചന്ദ്രിക ദിനപത്രം പുറത്തിറ ങ്ങിയത് ഇസ്ലാമിക വൈജ്ഞാനിക നഭോമണ്ഡലത്തിലെ ജ്യോതിർഗോളമായി പരിലസിച്ച ദാറുൽ മആ രിഫിന്റെ തിരുപ്പിറവിയുടെ വിളംബരവുമായിട്ടായിരുന്നു.
1975 ജനുവരി 12-ന് ളുഹ്ർ നിസ്കാരാനന്തരം പുത്തനങ്ങാടി ജുമാമസ്ജിദിൽ സാദാത്തുക്കളും ഉലമാക്കളും പൗരമുഖ്യരും സമ്മേളിച്ച ഭക്തിനിർഭരമായ സദസ്സിൽ വെച്ച് ബഹു. കോയമരക്കാരകത്ത് സയ്യിദ് മുഹമ്മദ് അബ്ദുൽ ഖഹ്ഹാർ ശിഹാബുദ്ദീൻ പൂക്കോയ തങ്ങൾ (പാണക്കാട്) അവർകളുടെ പ്രാർത്ഥ നയോടെ ബഹു. താജുൽ ഉലമ മൗലാനാ കെ. കെ സ്വദഖത്തുള്ളാ മൗലവി അവർകൾ സ്വഹീഹുൽ ബുഖാരി ശരീഫ് ഓതി കൊടുത്തുകൊണ്ട് ദാറുൽ മആരിഫിൻ്റെ ക്ലാസ്സ് ഉൽഘാടനം നിർവ്വഹിച്ചു. ശൈഖുനാ ഒ.കെ.എം. ബാപ്പു മുസ്ലിയാർ പ്രിൻസിപ്പാളായും കോട്ടൂർ എം.പി. അബ്ദുൽ മജീദ് മൗലവി പ്രൊഫസറായും നിയമിക്കപ്പെട്ടു. കോളേജ് ബിൽഡിംഗിന്റെ ശിലാസ്ഥാപന കർമ്മം പുത്തനങ്ങാടി ജുമാമ സ്ജിദിൻ്റെ തെക്ക് വശത്തുള്ള വലിയപറമ്പിൽ 1975 ഏപ്രിൽ 27-ന് മൗലാനാ അരീക്കുളം ഓടക്കൽ കോയട്ടി മുസ്ലിയാർ അവർകൾ നിർവ്വഹിച്ചു.
പണിപൂർത്തിയായ കോളേജ് പ്രഥമ ബിൽഡിം ഗിന്റെ ഉൽഘാന കർമം 1977 ഡിസംബർ 4-ന് റഈ സുൽ മുഹഖിഖീൻ കണ്ണിയത്ത് അഹ്മദ് മുസ്ലിയാരുടെ അധ്യക്ഷതയിൽ മദ്രാസ് ജമാലിയാ കോളേജ് പ്രിൻസിപ്പാൾ മൗലാനാ മുഹമ്മദ് ഹുസൈൻ സാഹിബ് നിർവ്വഹിച്ചു.
പുരോഗതിയുടെ പാതയിൽ മുന്നേറിയ ദാറുൽ മആരിഫ് 1985- മെയ് മാസത്തിൽ ദശ വാർഷികമാഘോഷിക്കുകയും ഒരു കൂട്ടം യുവപണ്ഡി തർക്ക് ആദ്യമായി ‘സൈനീ’ ബിരുദം നൽകി ഇസാ മിക പ്രബോധന പ്രചരണ പ്രവർത്തനങ്ങൾക്ക് വേണ്ടി സമൂഹത്തിന് സമർപ്പിക്കുകയും ചെയ്തു. അന്ന് മുതൽ എല്ലാ വർഷവും സ്ഥാപനത്തിൽ നിന്ന് ബിരുദധാരികളായി നിരവധി പേർ പുറത്തിറങ്ങുകയും അവർ വിവിധ നാടുകളിലായി സ്തുത്യർഹമായ നിലയിൽ സേവനം ചെയ്തത് കൊണ്ടിരിക്കുകയും ചെയ്യുന്നു.
കഴിഞ്ഞ അഞ്ചുപതിറ്റാണ്ടിനിടയിൽ നിരവധി മഹാ പണ്ഡിതന്മാർ ദാറുൽ മആരിഫിൽ ദർസ് നടത്തിയിട്ടുണ്ട്. ശൈഖുൽ മആരിഫ് ഒ.കെ. എം.ബാപ്പു മുസ്ലിയാർ ഊരകം, മാദിഹുറസൂൽ തിരൂരങ്ങാടി ബാപ്പു മുസ്ലിയാർ, അബ്ദുൽ മജീദ് മുസ്ലിയാർ കോഡൂർ, വെള്ളിയാംപുറം സൈദാലി മുസ്ലിയാർ, മൗലാനാ ഒ.കെ ബാവ മുസ്ലിയാർ കുറ്റാളൂർ, സി.പി അബ്ദുൽഖാദിർ മുസ്ലിയാർ, അരീകുളം ഖാസി ഒ.കെ സൈനുദ്ദീൻ മുസ്ലിയാർ എന്ന ബാപ്പു മുസ്ലിയാർ, മഞ്ഞപ്പറ്റ കുഞ്ഞാലൻ മുസ്ലിയാർ എന്നിവർ ഇവരിൽ പ്രമുഖരാണ്
ഇസ്ലാമിക വിജ്ഞാനീയങ്ങളിൽ ആഴത്തിൽ പഠനം നടത്തി ‘സൈനീ’ ബിരുദം നൽകുന്ന ശരീഅത്ത് കോളേജ്, ഉന്നത മതപഠനവും ഗുണനിലവാരമുള്ള ഭൗതിക വിദ്യാഭ്യാസവും പ്രായോഗിക ദഅവ പരിശീലനവും നൽകി ആധുനിക യുഗത്തിൽ ഫലപ്രദമായി ഇസ്ലാമിക പ്രബോധനം നടത്താൻ പ്രാപ്തരായ പണ്ഡിതരെ വാർത്തെടുക്കുന്ന ദഅവ കോളേജ്, ശാന്തമായ അന്തരീക്ഷത്തിൽ പ്രഗൽഭരായ ഹാഫിളുകളുടെ കീഴിൽ വിശുദ്ധ ഖുർആൻ മനഃപാഠ മാക്കാൻ കഴിയുന്ന തഹ്ഫീളുൽ ഖുർആൻ കോളേജ് എന്നീ സ്ഥാപനങ്ങൾ ദാറുൽ മആരിഫിൽ പ്രവർത്തിച്ച് വരുന്നു.
അൻപതാണ്ടുകൾ പിന്നിട്ട ഈ ജൈത്രയാത്രയിൽ വിദ്യഭ്യാസപരമായും സാംസ്കാരിക പരമായും പിന്നോക്കം നിൽക്കുന്ന ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ വിദ്യഭ്യാസ മുന്നേറ്റം നടത്താൻ ദാറുൽ മആരിഫിനായി. ഇതിന്റെ ഭാഗമായി ഉന്നത നിലവാരമുള്ള ദാറുൽ മആരിഫ് ഓഫ് ക്യാമ്പസ് ബീഹാറിലെ കാട്ടിഹാർ ജില്ലയിലെ മാലിക്പൂരിൽ വിജയകരമായി പ്രവർത്തിച്ച് വരുന്നു.









