
Kunhimuhammed Musliyar ( Manu Usthad)
ഏഴു വർഷത്തോളം പുത്തന ങ്ങാടി പള്ളിയിൽ ഓതിപ്പഠിച്ചു. ഊരകം കുറ്റാളൂർ ഖാസിയായിരുന്ന ഒ.കെ. ബാവ മുസ്‌ലിയാരാ യായിരുന്നു ഉസ്താദ്. 1990-ൽ വലിയോറ ദാറുൽ മആ രിഫിൽ നിന്നും സൈനീ ബിരുദം. 1993-ൽ വണ്ടൂർ വഹ ബിയയിൽ വഹബീ ബിരുദവും നേടിയിട്ടുണ്ട്.
ദാറുൽ മആരിഫ് സദർ മുദരിസ് കിടങ്ങഴി അബ്‌ദുറഹീം മൗലവി, ജാമിഅ: വഹബിയ്യ പ്രിൻസി പ്പാൾ അലവി മൗലവി, സദർ മുദരിസ് ഉണ്ണിമുഹമ്മദ് മൗലവി എന്നിവർ ഉസ്താദുമാരാണ്.
മൂന്നു പതിറ്റാണ്ടിലേറെയായി ദാറുൽ മആരിഫിൽ സേവനമനുഷ്ഠിച്ചു വരുന്നു. ചെറുതും വലുതുമായ ഒട്ടേറെ ഗ്രന്ഥങ്ങൾ ദർസ് നടത്താൻ പ്രയാസമില്ല. തർക്കശാസ്ത്രത്തിൽ പ്രത്യേക വ്യുൽപത്തിയുള്ള മാനു ഉസ്‌താദിന് തൽസംബന്ധമായ ചർച്ചയും അധ്യാ പനവും ഒരു ഹരമാണ്.
തന്റെ ജീവിതത്തിൽ സകലമാന പുരോഗ തിക്കും ഹേതുവായത് ഉസ്‌താദുമാരാണെന്നു കരുതു ന്നു. വിശിഷ്യാ ഓടക്കൽ തറവാട്ടിലെ ഉസ്താദുമാ രുടെ ഗുരുത്വവും പൊരുത്തവുമാണ് വെളിച്ചമെന്തെന്ന റിയാത്ത തനിക്ക് പ്രാപ്തിയും കഴിവുമുണ്ടാക്കിത്തന്ന തെന്നു വിശ്വസിക്കുന്നു.
കിതാബ് ഓതിയതുകൊണ്ടാണ് ഇത്രയും മെച്ചപ്പെട്ടതും അഭിമാനമായി ജീവിക്കാൻ കഴിയുന്നതും.
ജീവിതത്തിൽ കാഴ്ചയുടെ സൗഭാഗ്യം നഷ്ട പ്പെട്ടവർ വിധിയെ പഴിച്ചു ജീവിക്കുമ്പോൾ ഉൾക്കാഴ്‌ച യുടെ അകതലങ്ങളിൽ അറിവിൻ്റെ പുതിയ മാനങ്ങൾ തേടുകയാണ് മാനുഉസ്താദ്.
വിദ്യാർത്ഥിയായിരിക്കുന്ന സമയം ധാരാളം
വിഷമിച്ചിട്ടുണ്ട്. ഓരോ ദിവസവും ഓതുന്നത് അന്നു തന്നെ ഹൃദിസ്ഥമാക്കണമെന്ന് നിർബന്ധമായിരുന്നു. സഹപാഠികൾ വായിച്ചോതിത്തരുന്നതിലും മറ്റും പര മാവധി സഹായിച്ചിരുന്നു. പരീക്ഷ വരുമ്പോഴും മറ്റും വലിയ മനഃക്ലേശമായിരുന്നു.
പഠനകാലത്തും ഇന്നും സാമ്പത്തീക ബുദ്ധിമുട്ട് ഒരു പ്രശ്‌നമായി കാണുന്നില്ല. ദുൻയാവിൻ്റെ കാര്യ ങ്ങളിൽ പൂർണ്ണമായ വിട്ടുവീഴ്‌ച പ്രകടിപ്പിക്കുമ്പോഴും ദീനീ വിഷയങ്ങളിൽ കർക്കശ നിലപാടാണ് സ്വീകരി ക്കുന്നത്. അധ്യാപന രീതിയിൽ പ്രാധാന്യം നൽകു ന്നത് സാമാന്യബുദ്ധിയിൽ താഴെയുള്ള വിദ്യാർത്ഥി കളെ ഉയർത്തിക്കൊണ്ടുവരാനാണ്.
മരണം വരെയും ദീനീ ഉലൂമുമായി ബന്ധപ്പെ ട്ടുജീവിക്കാനാണ് ഒരു വാഗ്‌മി കൂടിയായ മാനു ഉസ്താ ദിന്റെ ആഗ്രഹം. വലിയോറയിലേയും പരിസര പ്രേദേശത്തുമുള്ള പ്രയാസം അനുഭവിക്കുന്നവരുടെ അത്താണി യാണ് മാനു ഉസ്താദ്.
ഭാര്യ ഹഫ്സ്. സൽമാൻ, സുമയ്യ, മുഹ മ്മദ് യാസിർ. സ്വാദഖത്തുള്ള എന്നിവർ മക്കളാണ്.
