Register Now!

    Noorul Ma’arif Abdu Raheem Musliyar
    Professor
    Kidangazhi, Manjeri , Malappuram,Kerala
    വിശ്രുത പണ്ഡിതനും കിടങ്ങഴി ഖാളിയുമായ കുഞ്ഞഹമ്മദ് മുസലിയാരു ടെയും മഞ്ചേരി ഒ. അബ്ദു റഹ്‌മാൻ മുസ്‌ലിയാരുടെ ഇളയ സഹോദരി ആസ്യ യുടെയും മകനായി 1941 ൽ ജനിച്ചു.
    മാതൃപിത്യ പരമ്പരയിൽ നിന്നു പ്രാഥമിക അറിവു കൾ സമ്പാദിച്ചു. 5-ാം ക്ലാസ്സ് വരെ പ്രൈമറി വിദ്യാഭ്യാസം. പൊന്മള, നെടിയി രൂപ്പ്, പുത്തനൂര്, മറ്റലൂർ, വണ്ടൂർ എന്നീ സ്ഥലങ്ങളിൽ ദർസീ പഠനം.
    കുഞ്ഞാലി മുസ്ലിയാർ, ഇ.കെ. അഹമ്മദ് കുട്ടി മുസ്ലിയാർ, സ്വദഖത്തുല്ലാഹ് മൗലവി എന്നിവർ ഗുരു നാഥന്മാരാണ്.

    1964-ൽ വെല്ലൂർ ബാഖിയാത്തിൽ ചേർന്നു രണ്ടു വർഷത്തോളം പഠനം നടത്തി. വണ്ടൂർ ജാമിഅ: വഹ ബിയ്യയിൽ നിന്ന് വഹബി ബിരുദം നേടിയിട്ടുണ്ട്.

    ജാമിഅ: വഹബിയ്യയിൽ സ്വദഖത്തുല്ലാ മൗലവിയുടെ കീഴിൽ 1967 മുതൽ 7 വർഷത്തോളം മുദ രിസായിരുന്നു. കാവനൂരിൽ 7 വർഷവും വെള്ളൂരിൽ 1 വർഷവും വടക്കാങ്ങര 2 വർഷവും ദർസ് നടത്തിയി ട്ടുണ്ട്. നീണ്ട 4 പതിറ്റാണ്ടിലേറെ യായി ദാറുൽ മാആരിഫിലെ വിദ്യാർത്ഥികൾക് അറിവ് നുകർന്നു നൽകി കൊണ്ടിരിക്കുന്നു. ഫിഖ്ഹ്, തഫ്‌സീർ, ഹദീസ് തുട ങ്ങിയ എല്ലാ വിഷയങ്ങളിലും ലളിതമായ ശൈലിയിൽ വിദ്യാർത്ഥികൾക്ക് വിദ്യ പകർന്നു നൽകികൊണ്ടിരിക്കുന്നു. വിവിധ മേഖലകളിൽ ദീനീ സേവനം ചെയ്തുകൊണ്ടിരിക്കുന്ന ധാരാളം ശിഷ്യന്മാരെ ഇതിനകം വാർത്തെടുത്തിട്ടുണ്ട്. ആരോഗ്യത്തോട് കൂടി ആയുഷ്ക്കാലം മുഴുവൻ ദർസു മായി ജീവിതം കഴിച്ചുകൂട്ടാനാണ് ആഗ്രഹിക്കുന്നത്.

    വിദ്യാർത്ഥി ജീവിതത്തെ ആവേശത്തോട് കൂടി യാണ് ഉസ്താദ് സ്മരിക്കുന്നത്. തന്റെ പഠനകാലത്ത് ഒരു ‘സബ്ഖ്’ തന്നെ ചിലപ്പോൾ എട്ട് ദിവസം വരെ തുടർന്നു പോവുമായിരുന്നു. പഠിക്കുന്നത് സംശയ ങ്ങൾ തീർത്ത് വ്യക്തമായി പഠിക്കുന്ന രീതിയാണ് അന്നുണ്ടായിരുന്നത്. ശ്രദ്ധയില്ലാതെ പഠിക്കുന്നതും കൈകാര്യം ചെയ്യുന്നതുമാണ് ഇന്നത്തെ എല്ലാ പ്രശ്ന ങ്ങൾക്കും കാരണമാകുന്നത്. തൂലികാരംഗത്തും വില പ്പെട്ട സേവനങ്ങൾ അർപ്പിച്ച ഉസ്താദ് നല്ല ഒരു വായന കാരനും കൂടെ യാണ്. ധാരാളം പ്രബന്ധ ങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    വഹബിയ്യ പ്രിൻസിപ്പാൾ അലവി മൗലവി, ചെറു കര മുദരിസ് അസ്‌ഗർ മൗലവി, നീലാഞ്ചേരി മുഹ മ്മദ് കുട്ടിമുസ്ലിയാർ മാദിഹു റസൂൽ കുണ്ടൂർ അബ്‌ദുൽ ഖദർ മുസ്‌ലിയാർ എന്നിവർ സഹപാഠികളിൽപെടുന്നു. ദീനീ സ്ഥാപനങ്ങൾ എണ്ണം വർദ്ധിപ്പിക്കുന്നതി നേക്കാൾ നല്ലത് ഉള്ള സ്ഥാപനങ്ങളിൽ പഠനനിലവാരം ഉയർത്തലാണ് എന്നാണ് ഉസ്‌താദിന്റെ അഭിപ്രായം