വലിയോറ ദാറുൽ മആരിഫിന്റെ ജനറൽ മേനേജറായിരുന്ന ഓ. കെ ബാവ ഉസ്താദിന്റെയും ദാറുൽ മആരിഫിന്റെ സ്ഥാപകൻ ശൈഖുൽ മആരിഫ് ഒ.കെ.എം ബാപ്പു മുസ്ലിയാരടെ മകൾ ഫാത്തിമ എന്നിവരുടേയും മകനായി 1983 ൽ വേങ്ങരക്കടുത്ത കുറ്റാളൂരിൽ ജനനം.
പ്രാഥമിക വിദ്യാഭ്യാസങ്ങൾക്ക് ശേഷം കുറ്റിപ്പുറം അബ്ദുൽ വാസിഅ് ബാഖവി ഉസ്താദിന്റെ അടുക്കൽ നിന്ന് ദർസ് പഠനം നിന്നും പൂർത്തീകരിക്കുകയും തെന്നിന്ത്യയിലെ ഉന്നത കലാലയമായ വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്തിൽ നിന്നും ബാഖവി ബിരുദം കരസ്ഥമാക്കിയ ശേഷം ജാമിഅ സഅദിയ്യയിൽ നിന്നും ബിരുദാനന്തര ബിരുദം (തഖസ്സുസ്)അഫ്ളലി കോഴ്സ് പൂർത്തീകരിച്ചു.
നിലവിൽ നിരവധി മഹല്ലുകളിലെ ഖാസി സ്ഥാനം വഹിക്കുന്ന ഉസ്താദവറുകൾ 2009 മുതൽ ദാറുൽ മാആരിഫിൽ മുദരിസായി സേവനം തുടരുന്നു.