Register Now!

    കിടങ്ങഴി അബ്ദുറഹീം മുസ്ലിയാർ അന്തരിച്ചു

    മഞ്ചേരി | പ്രമുഖ പണ്ഡിതനും കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റുമായ കിടങ്ങഴി യു. അബ്ദുറഹീം മുസ്ലിയാർ (85) അന്തരിച്ചു. 1983 മുതൽ വലിയോറ ദാറുൽ മആരിഫിൽ സ്വദർ മുദർരിസാണ്.
    മഞ്ചേരി കിടങ്ങഴി പരേതരായ ഉള്ളാട്ടിൽ കുഞ്ഞിമുഹമ്മദ് മുസ്ലിയാരുടെയും ഓവുങ്ങൽ ആസ്യയുടെയും മകനാണ്.

    വണ്ടൂർ ദർസിലെ പഠനത്തിന് ശേഷം വെല്ലൂർ ബാഖിയാത്തുസ്സ്വാലിഹാത്തിൽ നിന്ന് ഉന്നത ബിരുദം കരസ്ഥമാക്കി. 1967ൽ വണ്ടൂർ വഹബിയ്യയിലൂടെ അധ്യാപനരംഗത്തേക്ക് പ്രവേശിച്ചു.
    വണ്ടൂർ, മരുത, കാവനൂർ, വടക്കാങ്ങര, വെള്ളൂർ എന്നീിടങ്ങളിൽ ദർസ് നടത്തിയിട്ടുണ്ട്.
    ഭാര്യ: കരിപ്പ ആമിന, വണ്ടൂർ.
    മക്കൾ: മുഹമ്മദ് സ്വദഖതുല്ല വഹബി, സുബൈർ സൈനി, ഫാത്വിമ, ഉമ്മുകുൽസു, സൈനബ, റുഖിയ്യ, മറിയം, സുലൈഖ, സുമയ്യ.


    മരുമക്കൾ: സുലൈമാൻ മുസ്ലിയാർ നെന്മിനി, ഹംസ വഹബി വളരാട്, കരീം വഹബി ഉഗ്രപുരം, മുഹമ്മദ് അസ്ലം അഹ്സനി, ഹംസ സൈനി കുരാട്, അബൂബക്കർ സിദ്ദീഖ് ഫൈസി കോട്ടുമല, മറിയുമ്മ, ദിൽനവാസ് മുസ്ലിയാർ ഒറ്റപ്പുത്തൂർ.

    Leave a Reply

    Your email address will not be published. Required fields are marked *